Connect with us

Eranakulam

ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനി അവസരമില്ല

Published

|

Last Updated

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനത്ത് നിന്നുള്ള അപേക്ഷകര്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇനി അനുമതി ലഭിക്കില്ല. സഊദി എംബസിയില്‍ വിസ സ്റ്റാംമ്പിംഗ് നടപടികള്‍ ഇന്നലെ അവസാനിപ്പിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് ഈ വര്‍ഷം ആകെ 325 പേര്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതില്‍ 256 പേര്‍ക്ക് ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ അനുമതി ലഭ്യമായിരുന്നു. 69 പേര്‍ക്ക് ക്യാമ്പ് ആരംഭിച്ചതിന് ശേഷവും അനുമതി ലഭിച്ചു. കേരളത്തിന് ഈ വര്‍ഷം അനുവദിച്ചു കിട്ടിയ ഹജ്ജ് ക്വാട്ട 5033 ആയിരുന്നു. എന്നാല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി 9943 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ കേരളത്തില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. ഇതില്‍ 1626 പേര്‍ 70 വയസ്സ് കഴിഞ്ഞതിനാല്‍ ഒന്നാം കാറ്റഗറിയിലും 8317 പേര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷ അപേക്ഷകരുടെ കാറ്റഗറിയിലും ഉള്‍പ്പെട്ടവരായിരുന്നു. പിന്നീട് തുടര്‍ച്ചയായ നാലാം വര്‍ഷ അപേക്ഷകരുടെ കാറ്റഗറിയില്‍ നിന്നാണ് 325 പേര്‍ക്ക് കൂടി അനുമതി ലഭിച്ചത്.

Latest