വിമാന ജോലിക്കാരിയെ ചുംബിച്ച യാത്രക്കാരന് തടവ്

Posted on: September 3, 2016 10:04 pm | Last updated: September 3, 2016 at 10:04 pm
SHARE

ദുബൈ: വിമാന ജോലിക്കാരിയെ ചുംബിച്ച കേസില്‍ യാത്രക്കാരന് ദുബൈ ക്രിമിനല്‍ കോടതി മൂന്നു മാസം തടവ് വിധിച്ചു. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ക്ഷണിച്ച ശേഷമായിരുന്നു ചുംബനം.
42 കാരനായ ടാന്‍സാനിയന്‍ സ്വദേശിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഏപ്രില്‍ 22നായിരുന്നു ടാന്‍സാനിയയിലെ ദാറുസ്സലാമില്‍ നിന്നുള്ള വിമാനം ദുബൈയില്‍ ഇറങ്ങിയപ്പോള്‍ പ്രതി അമേരിക്കകാരിയായ പരിചാരികയെ ചുംബിച്ചത്.
ശിക്ഷാ കാലാവധി അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.