Connect with us

Gulf

ഗെയിമുകളുടെ ചതിക്കുഴികള്‍ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദോഹ: ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതടക്കമുള്ള ഇലക്‌ട്രോണിക് ഗെയിമുകളെ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് അവബോധമുണ്ടാക്കാന്‍ ആഭ്യന്തര മന്ത്രാലയം കൈപ്പുസ്തകം ഇറക്കി. സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തെ സംബന്ധിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.
ഇലക്‌ട്രോണിക് ഗെയിമുകളുടെ പുറത്തുള്ള വ്യത്യസ്ത ചിഹ്നങ്ങളുടെയും മുദ്രകളുടെയും അര്‍ഥം, ഗെയിമുകള്‍ സംബന്ധിച്ച വിശദീകരണം തുടങ്ങിയവയാണ് ഇലക്‌ട്രോണിക് ഗെയിംസ് സിംബല്‍ എന്ന ഗൈഡില്‍ ഉള്ളത്. ഗെയിമിന്റെ ഉള്ളടക്കത്തിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധതിരിക്കുകയും ധാര്‍മികമൂല്യങ്ങള്‍ക്കും മത, സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ക്കും വിരുദ്ധമാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജാഗരൂഗരാക്കാനും ഇത് സഹായിക്കും. ഗെയിം സൈറ്റുകളിലും മൊബൈല്‍ ഫോണുകളിലും ഉള്ള ചിഹ്നങ്ങളുടെ അര്‍ഥത്തെ സംബന്ധിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന് ഗൈഡില്‍ ചോദിക്കുന്നുണ്ട്. വാങ്ങുന്നതിന് മുമ്പ് ഈ ചിഹ്നങ്ങളെ സംബന്ധിച്ച് അറിഞ്ഞിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ അറബിയിലുള്ള ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലും ഇത് ഇറക്കാന്‍ പദ്ധതിയുണ്ട്. രാജ്യത്ത് 85 ശതമാനം കുട്ടികളും ദിവസവും മൊബൈല്‍ ഗെയിം കളിക്കുന്നതായും ശരാശരി മൂന്ന് മണിക്കൂര്‍ 75 ശതമാനം പേരും ചെലവഴിക്കുന്നതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു

Latest