ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുകയാണെങ്കില്‍ തടയും: കോടിയേരി ബാലകൃഷ്ണന്‍

Posted on: September 3, 2016 7:33 pm | Last updated: September 4, 2016 at 12:32 pm
SHARE

KODIYERIപത്തനംതിട്ട: ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സംഘനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുകയാണെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വളണ്ടിയര്‍ പരിശീലനം നടത്താന്‍ തയ്യാറാകും. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എജി ഉണ്ണികൃഷ്ണനടക്കമുള്ളവരെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്ന സമ്മേളനം ഉല്‍ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപഎം ഒരു വിശ്വാസിക്കും എതിരല്ല, കുറേക്കാലം ഈ പാര്‍ട്ടി മുസ്ലിംഗള്‍ക്കെതിരാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ ചിലര്‍ പറയുന്നത് സിപിഎം ഹിന്ദുക്കള്‍ക്കെതിരാണെന്നാണ്. ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

LEAVE A REPLY

Please enter your comment!
Please enter your name here