കാശ്മീരില്‍ മുളക്‌പൊടി ഷെല്ലുകള്‍ ഉപയോഗിക്കാന്‍ അനുമതി

Posted on: September 3, 2016 6:12 pm | Last updated: September 4, 2016 at 12:31 pm
SHARE

kashmir-protest-7593ന്യൂഡല്‍ഹി: കാശ്മീരില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുളക്‌പൊടി അടങ്ങിയ പവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് പവ ഷെല്ലുകള്‍ക്ക് അനുമതി നല്‍കിയത്. പെല്ലറ്റ് തോക്കുള്‍ ഉപയോഗിക്കുന്നതിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ഇതേതുടര്‍ന്ന് നിയോഗിച്ച വിദഗ്ധ സമിതിയാണ് പവ ഷെല്ലുകള്‍ ശുപാര്‍ശ ചെയ്തത്.

പെലാര്‍ഗോണിക് ആസിഡ് വാനിലില്‍ അമൈഡ് എന്ന പൂര്‍ണരൂപത്തില്‍ അറിയപ്പെടുന്ന പവ ഷെല്ലുകള്‍ താരതമ്യേന അപകടം കുറഞ്ഞവയാണ്. മുളകില്‍ അടങ്ങിയ ജൈവ സംയുക്തമാണ് പവ ഷെല്ലുകളില്‍ ഉപയോഗിക്കുന്നത്.