Connect with us

National

അനുവദനീയമായതിലും ഉയരത്തില്‍ വിമാനം പറത്തി; എയര്‍ ഇന്ത്യ പൈലറ്റിനെ പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്‌ളൈറ്റ് സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ച് അനുവദിച്ചതിലും കൂടുതല്‍ ഉയരത്തില്‍ വിമാനം പറത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി. കഴിഞ്ഞ എപ്രില്‍ 28നാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് 200 യാത്രക്കരെയുമായി പാരീസിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം പൈലറ്റ് അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറത്തുകയായിരുന്നു. ഒടുവില്‍ സഹപൈലറ്റ് ഇടപെട്ടാണ് വിമാനം സുരക്ഷിത ഉയരത്തിലേക്ക് എത്തിച്ചതം. സംഭവത്തില്‍ ഡിജിസിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാറിമറിയുന്ന മാനസികാവസ്ഥയുള്ള ആളാണ് പൈലറ്റെന്ന് പറയപ്പെടുന്നു. വിമാനം പറത്തുന്നതിനിടെ ഇയാള്‍ പലതവണ അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സഹപൈലറ്റ് മൊഴി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest