ആരോപണങ്ങള്‍ പകപോക്കല്‍; തേനിയില്‍ സ്ഥലമില്ല: കെ ബാബു

Posted on: September 3, 2016 5:15 pm | Last updated: September 3, 2016 at 5:15 pm
SHARE

K BABUകൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസ് തനിക്കെതിരായ പകപോക്കലിന്റെ ഭാഗമാണെന്ന് മുന്‍ മന്ത്രി കെ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് വിജിലന്‍സ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേനിയില്‍ തനിക്ക് 120 എക്കര്‍ സ്ഥലമുണ്ടെന്ന ആരോപണം ശരിയല്ല. 2008 നവംബറില്‍ മകളുടെ ഭര്‍ത്താവ് ബാബു വാങ്ങിയ സ്ഥലം 2011ല്‍ വില്‍ക്കുകയും ചെയ്തു. 2012 സെപ്തംബറിലാണ് മകളുടെ വിവാഹം നടന്നത്. ഇതിന് മുമ്പ് നടന്ന ഇടപാടുകള്‍ തന്റെ പേരില്‍ ചാര്‍ത്തുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

തന്റെ ബിനാമിയെന്ന് പറയുന്ന ബേക്കറി ഉടമയെ അറിയില്ല. അദ്ദേഹത്തിന്റെ ഒരു ബേക്കറി താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി ഒരു ബന്ധവുമില്ല. തനിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളില്ലെന്നും ബാബു വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here