വിജയ് മല്യയുടെ 6,630 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുത്തു

Posted on: September 3, 2016 3:06 pm | Last updated: September 4, 2016 at 12:31 pm
SHARE

vijay mallya2ന്യൂഡല്‍ഹി: വ്യവസായി വിജയ് മല്യയുടെ 6630 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഏറ്റെടുത്തു. ഷോപ്പിംഗ് മാള്‍, ഫാം ഹൗസ് അടക്കമുള്ള വസ്തുക്കളാണ് ഏറ്റെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യം വിട്ടത്. മല്യ ഇപ്പോള്‍ ലണ്ടനിലാണ്.

മഹാരാഷ്ട്രയിലെ 200 കോടി മൂല്യമുള്ള ഫാം ഹൗസ്, ബെംഗളൂരുവിലെ 800 കോടി മൂല്യമുള്ള ഷോപ്പിംഗ് മാള്‍, 3000 കോടി മൂല്യമുള്ള യുബിഎല്‍ യുഎസ്എല്‍ ഓഹരികള്‍ എന്നിവ ഏറ്റെടുത്തവയില്‍ പെടും.