കെ ബാബുവിന്റെ വീട്ടിലെ റെയ്ഡ്: വിജിലന്‍സ് പകപോക്കുകയല്ലെന്ന് ജേക്കബ് തോമസ്

Posted on: September 3, 2016 1:53 pm | Last updated: September 4, 2016 at 12:31 pm
SHARE

ജേക്കബ് തോമസ്്

തിരുവനന്തപുരം: കെ ബാബുവിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പകപോക്കലല്ലെന്ന് വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. അഴിമതി സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് വിജിലന്‍സ് നടപ്പാക്കുന്നത്. അഴിമതി അവസാനിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. ഇതാണ് വിജിലന്‍സ് നടപ്പാക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

കെ ബാബുവിന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ബാബുവിന്റേയും ബന്ധുക്കളുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയായിരിക്കെ ബാബുവും ബിനാമികളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആര്‍.