Connect with us

Kerala

ബജറ്റിന് പുറമെ 50000 കോടി രൂപ സമാഹരിക്കുമെന്ന് പിണറായി

Published

|

Last Updated

ന്യൂഡല്‍ഹി: ബജറ്റിന് പുറത്ത് 50000 കോടി രൂപ സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിനം പിന്നിടുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബജറ്റിന് പുറത്ത് സമാഹരിക്കുന്ന 50000 കോടി അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സുകള്‍ ഇറങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതികളും ജനക്ഷേമകരമായ അടിയന്തര പദ്ധതികളും ഒരുപോലെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 37200 പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വീടുകളിലെത്തിച്ചു നല്‍കി, പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, ഇതുവഴി 18000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതെല്ലാം ജനക്ഷേമകരമായ പദ്ധതികളാണ്.

ജൈവകൃഷിയും അടുക്കള കൃഷിയും പ്രോത്സാഹിപ്പിക്കുക, മാലിന്യ നിര്‍മാര്‍ജനത്തിന് ജനപങ്കാളിത്തത്തോടെ ഹരിതകേരളം പദ്ധതി നടപ്പാക്കുക, മയക്കുമരുന്നിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest