Connect with us

Ongoing News

ഒരു രൂപക്ക് ഒരു ജിബി ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വന്നതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മറ്റു ടെലികോം കമ്പനികളും ഓഫറുകളുമായി രംഗത്ത്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ് പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം 249 രൂപക്ക് 300 ജിബി ഡാറ്റ ഉപയോഗിക്കാനാവും.

സെപ്തംബര്‍ ഒമ്പതിനാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുക. 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലെതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ക്കാവുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ കോളുകള്‍ സൗജന്യമായിരിക്കും. ഞായറാഴ്ചയിലെ സൗജന്യ കോളുകള്‍ക്ക് പുറമെയാണിത്. ആറ് മാസത്തേക്കാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് ശേഷം 499 പ്ലാനിലേക്ക് മാറാമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

Latest