Connect with us

National

മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Published

|

Last Updated

ചണ്ഡിഗഡ്: മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഡല്‍ഹി, ചണ്ഡിഗഡ്, റോഹ്തക്, ഗുരുഗ്രാം എന്നിവിടങ്ങളിലായി 20 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥനായ എംഎസ് ധില്ലന്‍, മുന്‍ ഓഫീസര്‍മാരായ എംഎല്‍ തയാല്‍, ചത്താര്‍ സിംഗ് എന്നിവരുടെ വീടുകളിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തി.

മനേസറിലെ 400 ഏക്കര്‍ ഭൂമി കുറഞ്ഞ വിലക്ക് കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് നല്‍കിയെന്നാണ് കേസ്. ഇടപാടില്‍ കര്‍ഷകര്‍ക്ക് 1500 കോടി രൂപ നഷ്ടമുണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു.