Connect with us

Ongoing News

യോഗേശ്വറിന്റെ മെഡല്‍ സ്വര്‍ണമായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിമ്പിക് വെള്ളി മെഡല്‍ സ്വര്‍ണമായേക്കും. 2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്‌റുള്‍ അസഗരോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാന്‍ സാധ്യത തെളിയുന്നത്. യോഗേശ്വറിന്റെയും രക്തസാമ്പിളുകള്‍ ഉത്തേജക പരിശോധനയ്ക്കു വിധേയമാക്കിയശേഷമായിരിക്കും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഇത് സംഭവിച്ചാല്‍, അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വര്‍ മാറും.
2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുദ്‌കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്, അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് അടുത്തിടെ വെള്ളി ലഭിച്ചത്. എന്നാല്‍ 2013 ഡിസംബറില്‍ കാറപകടത്തില്‍ മരിച്ച റഷ്യന്‍ താരത്തിനോട് ആദരവ് പ്രകടിപ്പിച്ച് യോഗേശ്വര്‍ മെഡല്‍ നിരസിച്ചു. കുദുകോവിന്റെ കുടുംബത്തിന് തന്നെ ആ മെഡല്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്ന് യോഗേശ്വര്‍ ഒളിമ്പിക് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുകയായിരുന്നു