Connect with us

Kerala

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ എംബിഎ ബിരുദധാരി പിടിയിൽ 

Published

|

Last Updated

ഫറോക്ക്: ഫറോക്ക് മേഖലയിൽ  ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി.ബന്ധുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സുഹുർത്തുക്കളിൽ നിന്നു‌ ഉൾപ്പെടെ ലക്ഷങ്ങൾ തട്ടിയെടുത്ത എം ബി എ ബിരുദധാരിയായ യുവാവിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കുറ്റിപ്പുറത്ത് വെച്ച് ഫറോക്ക്  എസ്.ഐ വി.വിജയരാജും സംഘവും പിടികൂടിയത്. ഫറോക്ക് പെരുമുഖം സ്വദേശി പുത്തലത്  തളിയിൽ ഷംസു (32)വാണ് പിടിയിലായത്.

മീഞ്ചന്തയിലെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ മറവിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പുവിവരം പുറത്തായതോടെ  കഴിഞ്ഞ ആറ് മാസക്കാലമായി ഇയാൾ ഒളിവിലായിരുന്നു. മകനെ കാണാനിലെന്ന ഷംസുവിന്റെ മാതാവ് നബീസയുടെ പരാതിയെ തുടർന്ന് ഫറോക്ക് പോലിസ് നടത്തിയ അന്വേഷണത്തിനിടെയാണ്  കുറ്റിപ്പുറത്ത് വച്ച് ഷംസു പിടിയിലായത്. തുടർന്ന് ഇയാളെ ഫറോക്ക്  സ്റ്റേഷനിൽ എത്തിച്ച വാർത്ത അറിഞ്ഞതോടെ സ്വന്തം സഹോദരൻ പെരുമുഖം സ്വദേശിയായ സാഫല്യം വീട്ടിൽ നിസാറാണ് നാൽപത് ലക്ഷം രൂപ തട്ടിയെടുത്ത പരാതിയുമായി ആദ്യം എത്തിയത്.ഷംസുവിന്റെ മൂത്ത സഹോദരൻ അബ്ദുൽ സലീമിൽ നിന്നും രണ്ട് കോടിയോളം രൂപയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തതായും ബന്ധുക്കൾ പറഞ്ഞു.

ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ വി .വിജയരാജിന് പുറമെ അഡീഷൽ എസ് ഐ എം പി.ഗംഗാധരൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ലനീഷ്,പ്രതീഷ്, ബൈജു, പി വി ഇസ്മയിൽ തുടങ്ങിയവർ അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.പ്രതി  കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണവും നടന്നു വരുന്നുണ്ട്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Latest