വിഴിഞ്ഞം തുറമുഖത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി

Posted on: September 2, 2016 10:54 am | Last updated: September 3, 2016 at 9:04 am
SHARE

Artist_Impression_Vizhinjam

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞെ തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക-തീരദേശ അനുമതികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ട്രൈബ്യൂണല്‍ ഉത്തരവ്.

പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഏഴംഗ വിദഗ്ധ സമിതി രൂപീകരിക്കണം. സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം. ആറ് മാസത്തിലൊരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവുണ്ട്.

നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കരുത്. പദ്ധതി പ്രദേശനത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here