Connect with us

Kerala

ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ച് ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ച് ഉത്തരവിറങ്ങി. 31 ജീവനക്കാരെ നിയമിക്കാം, 14 പേരെ അധ്യക്ഷന് നിശ്ചയിക്കാം. ചെയര്‍മാനായ വിഎസ് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റു അംഗങ്ങള്‍. ചീഫ് സെക്രട്ടറി റാങ്കിലാണ് ഇരുവരുടേയും നിയമനം.

കഴിഞ്ഞമാസം മൂന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചത്. വിഎസിന് പുറമെ രണ്ടംഗങ്ങളെ സിപിഐയും സിപിഎമ്മും പങ്കിട്ടെടുക്കാനായിരുന്നു നേരത്തേയുണ്ടായിരുന്ന ആലോചന. എന്നാല്‍, കമ്മീഷന്‍ രൂപീകരണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്ന സാഹചര്യത്തിലാണ് മുന്‍ ചീഫ് സെക്രട്ടറിമാരെ അംഗങ്ങളാക്കാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest