എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച നാലുപേര്‍ പിടിയില്‍

Posted on: September 1, 2016 4:35 pm | Last updated: September 1, 2016 at 4:35 pm
SHARE

assamഗുവാഹതി: എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിംഗ് മെഷീന്‍ മോഷ്ടിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.എസ്ബിഐയുടെ ഗുവാഹതിയിലെ ബിനോവാഗര്‍ ബ്രാഞ്ചില്‍ നിന്നാണ് എടിഎം മെഷീനാണെന്ന് തെറ്റിദ്ധരിച്ച് പാസ്ബുക്ക് പ്രിന്റ് ചെയ്യുന്ന മെഷീന്‍ ഇവര്‍ തട്ടിയെടുത്തത്. ഉപഭോക്താക്കളുടെ പണിമിടപാട് വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്താനുള്ള മെഷീനാണിത്.

സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസാന്‍ എന്നിവരാണ് പിടിയിലായത്. വിഐപികള്‍ക്ക് നല്‍കുന്ന കാര്‍ പാസ് ഉപയോഗിച്ചാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി മഹേശ്വരി എന്നയാളുടെ പേരില്‍ നല്‍കിയ പാസാണ് ഇവര്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.