പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കാന്‍ നിയമ പോരാട്ടം തുടരും: ഡോ. ഷംഷീര്‍ വയലില്‍

Posted on: September 1, 2016 4:06 pm | Last updated: September 1, 2016 at 4:06 pm
SHARE

online voteഅബുദാബി: പ്രവാസി വോട്ട് പ്രാബല്യത്തില്‍ വരുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നു പ്രവാസി വോട്ടവകാശത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത പ്രമുഖ വ്യവസായിയും വി പി എസ് ഹെല്‍ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍. വോട്ട് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ടിട്ടുണ്ട്. സാങ്കേതിക ഒരുക്കവും കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്. സുപ്രീം കോടതി വിധി പുറത്ത് വരുന്നതോടെ കമ്മീഷന്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി.
വിവര സാങ്കേതിക വിദ്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഓണ്‍ലൈന്‍ വോട്ട് യാഥാര്‍ഥ്യമാക്കുവാന്‍ ബുദ്ധിമുട്ടില്ല. തലമുറ മാറിക്കഴിഞ്ഞു, പുതിയ തലമുറ സമയം ചിലവഴിച്ച് വോട്ട് ചെയ്യുന്ന കാലം മാറി. ഇന്ത്യയില്‍ ആകെയുള്ള ജനസംഖ്യയില്‍ ശരാശരി 60 ശതമാനം ജനങ്ങളാണ് ഇപ്പോള്‍ വോട്ട് ചെയ്യുന്നത്. പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുന്നതോടെ വോട്ട് ചെയ്യുന്നവരുടെ എണ്ണം 80 ശതമാനമായി ഉയരും, പ്രവാസി വോട്ട് യാഥാര്‍ഥ്യമാകുന്നതോടെ ഒരു സംസ്ഥാനത്തുള്ളവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താനാകും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരേയും വിവിധ പോലീസ് സ്റ്റേഷനില്‍ കേസുള്ളവരേയും എളുപ്പത്തില്‍ തിരിച്ചറിയാനും ഇതിലൂടെ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here