വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

Posted on: September 1, 2016 3:15 pm | Last updated: September 1, 2016 at 3:15 pm
SHARE

പേരാമ്പ്ര: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മൂന്നിന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൂര്യ ഓഡിറ്റോറിയത്തില്‍ കാലത്ത് ഒമ്പതിന് മന്തി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറുതും വലുതുമായ രണ്ട് ലക്ഷത്തോളം സ്ഥാപനങ്ങളും അഞ്ച് ലക്ഷ’ത്തിലേറെ തൊഴിലാളികളും പരോക്ഷമായി ലക്ഷക്കണക്കിന് മറ്റു തൊഴിലാളികള്‍ ഉപജീവനമാര്‍ഗം തേടുന്നതുമായ ഈ മേഖല അവഗണ നേരിടുകയാന്നെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരമ്പരാഗത തൊഴില്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ മേഖലയെ സംരക്ഷിക്കണമെന്നും, ഈ മേഖലയെ കുത്തക ഭീമന്‍മാരില്‍ നിന്നും രക്ഷിക്കാനാവശ്യമായ നടപടികളുണ്ടാകണമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സമ്മേളനത്തിലുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരെയും, സ്ഥാപനമുടമകളേയും സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍.പി. ദാസന്‍ സുരേന്ദ്രന്‍ കണ്ണന, ശിവാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here