പിണറായി സര്‍ക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല

Posted on: September 1, 2016 12:18 pm | Last updated: September 1, 2016 at 12:18 pm
SHARE

ramesh chennithalaതിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപദേഷ്ടാക്കളെക്കൊണ്ട് വലഞ്ഞ സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. നരേന്ദ്രമോദിയുടെ അതേപാതയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

എന്താണ് നൂറു ദിവസം കൊണ്ട് ഈ സര്‍ക്കാരിന്റെ നേട്ടീ. പിടിപ്പ് കേട്, മണ്ടത്തരം, ധാര്‍ഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സക്കാരിന്റെ മുഖമുദ്രകള്‍. എടുത്ത് കാണിച്ച് ഊറ്റം കൊള്ളാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒുന്നമില്ല. പകരം മുല്ലപ്പെരിയാര്‍ മുതല്‍ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ദീര്‍ഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കു പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിന് തുടക്കം കുറിച്ചത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്‌ട്രേഷന്റെ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ കൂടെയല്ലെന്ന് തെളിയിച്ചു. ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനം അലങ്കോലമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പ് കേടിന്റെയും ധാരണക്കുറവിന്റെയും ഫലമായിട്ടാണ്. ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങള്‍ കട്ടിയില്ലെന്ന്! പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഈ സമയം ഇടതു പക്ഷ യുവജനസംഘടനകള്‍ കേരളത്തെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല. അന്ന് സമരം ചെയ്ത ഇടതു യുവജനങ്ങളെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. യു.ഡി.എഫ്.സര്‍ക്കാര്‍ അറുതി വരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങി എത്തി ഇതാണ് ഇടതു സര്‍ക്കാര്‍ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരില്‍ ഇടയ്ക്ക് നിലച്ചിരുന്നു സി.പി.എംബി.ജെ.പി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു നാദാപുരത്ത് കോടതി വെറുതെ വിട്ട ലീഗ് പ്രവത്തകനെയാണ് സി.പി.എമ്മുകാര്‍ പാര്‍ട്ടി കോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തന്‍ കളി മൂത്ത് മൂത്ത് സി.പി.എമ്മുകാരന്‍ സി.പി.എമ്മുകാരനെ തന്നെ അടിച്ചുകൊന്ന കാഴ്ച പൂഞ്ഞാറില്‍ കണ്ടു. ആലപ്പുഴയില്‍ കാത്തികപ്പള്ളിയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ടാണ് സി.പി.എം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്. പറവൂര്‍ മൂത്തകുന്നത്ത് മുന്‍ സി.പി.എമ്മുകാരനായ ബി.ഡി.ജെ.എസ്. നേതാവ് സി.പി.എം.ഓഫീസില്‍ തൂങ്ങിമരിച്ചു. ഇതാണ് നൂറു ദിവസത്തെ പിണറായി വിജയന്റെ ഭരണത്തിന്റെ ബാക്കി പത്രം.

LEAVE A REPLY

Please enter your comment!
Please enter your name here