Connect with us

Wayanad

സി ഐ ഇല്ല: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

Published

|

Last Updated

മാനന്തവാടി: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്ല, മാനന്തവാടി എക്‌സൈസ് സര്‍ക്കിളിന്റ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന സി ഐ സ്ഥലം മാറിപ്പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പകരം നിയമനം നടത്താത്തതാണ് മറ്റ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്.ആഗസ്റ്റ് 8 നാണ് സംസ്ഥാനത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറങ്ങിയത്.മാനന്തവാടി സി ഐ ആയിരുന്ന വൈ ഷിബു പത്താം തിയ്യതി റിലീവ് ചെയ്ത് തിരുവനന്തപുരം സ്‌ക്വാഡില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. പകരമായി കൊല്ലത്ത് നിന്നും ആര്‍ ബാബുവിനെ മാനന്തവാടിയിലേക്ക് നിയമിച്ചെങ്കിലും ഇയാള്‍ ചുമതലയേല്‍ക്കാത്തതാണ് ഓണക്കാലത്തെ പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി മാറിയിരിക്കുന്നത്.
തോല്‍പ്പെട്ടി, ബാവലി, ചെക്ക് പോസ്റ്ററുകള്‍, മാനന്തവാടി റെയ്ഞ്ചും സര്‍ക്കിളിന്റ് കീഴിലാണ് വരുന്നത്. അതിര്‍ത്തി പ്രദേശം കൂടിയായ മാനന്തവാടിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി മയക്കമരുന്ന്, വ്യാജമദ്യം, അനധികൃത മദ്യവില്‍പ്പന,കഞ്ചാവ് കടത്ത് എന്നിങ്ങനനെയായി നിരവധി കേസുകളാണ് ഒരോ മാസവും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ സി ഐ.ഇല്ലാത്തതിനാല്‍ കേസുകള്‍ പിടികൂടാനോ, കേസുകള്‍ ചാര്‍ജ്ജ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണ്. കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും, വിദേശമദ്യ വില്‍പ്പനശാലകളിലെയും, ബീര്‍, വൈന്‍, പാര്‍ലറുകളിലെ പരിശോധന എന്നിവക്കെല്ലാം റേഞ്ച് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ വേണമെന്നാണ് നിയമം. അതിനാല്‍ തന്നെ കേസുകള്‍ പിടികൂടുന്നതിനോ, രജിസ്റ്റര്‍ ചെയ്യുന്നതിനോ കഴിയുന്നില്ല. ഓണക്കാലത്തെ അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ളവ തടയുന്നതിനായി സംസ്ഥാനത്താകെ എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ െ്രെഡവ് എന്ന പേരില്‍ പരിശോധന കര്‍ശനമാക്കുകയും, വ്യാജമദ്യ കടത്ത് തടയാന്‍ കര്‍ണ്ണാടക കേരള എക്‌സൈസ് വകുപ്പ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമ്പോഴും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഒഴിവില്‍ നിയമനം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.കുടാതെ ചെക്ക് പോസ്റ്റുകളിലെയും, സര്‍ക്കിള്‍ ഓഫീസിലെയും 20 ഓളം ജീവനക്കാര്‍ക്ക് ഓണത്തിന് ശമ്പളം ലഭിക്കാത്ത അവസ്ഥയുമാണ്. ഇവരുടെ ശമ്പളബില്‍ ഒപ്പിടേണ്ടത് സി ഐ ആണ്.
മാനന്തവാടിയിലേക്ക് നിയമനം ലഭിച്ച സി കെ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങിയതായും പറയപ്പെടുന്നുണ്ട്. ഓണം അടുത്ത സാഹചര്യത്തില്‍ സി ഐ യെ നിയമിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് വിവിധ സര്‍വ്വീസ് സംഘടനകള്‍ ആവശ്യപ്പെട്ടുന്നത്.