മധുര നൊമ്പരവുമായി ചുണ്ടേല്‍ ആര്‍ സി എച്ച് എസിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

Posted on: September 1, 2016 11:03 am | Last updated: September 1, 2016 at 11:03 am
SHARE
ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂള്‍ 1976-77 ബാച്ച് എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നപ്പോള്‍
ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂള്‍ 1976-77 ബാച്ച് എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നപ്പോള്‍

കല്‍പ്പറ്റ: ചുണ്ടേല്‍ ആര്‍ സി ഹൈസ്‌കൂള്‍ 1976-77 ബാച്ച് എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ഥികള്‍ കല്‍പറ്റ വുഡ്‌ലാന്‍സ് ഹോട്ടലില്‍ ഒത്തുചേര്‍ന്നു. വിവിധ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും വിവിധ ജില്ലകളിലുമായി കഴിഞ്ഞിരുന്ന മുപ്പതിലധികം പേരാണ് സംഗമത്തിനെത്തിയത്.
കൈപ്പും മധുരവും നിറഞ്ഞ 39 വര്‍ഷത്തിന്റെ അനുഭവങ്ങളൊക്കെ മാറ്റിവെച്ച് പഴയ ആര്‍ സി എച്ച് എസിന്റെ കുട്ടികളായി മാറി. പരിപാടികള്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ എ ഒ വര്‍ഗീസ് തുടക്കമിട്ടു. റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ച.
കവിതാ പാരായണവും പഴയകാല ഗാനങ്ങളുമൊക്കെയായി സമ്പൂര്‍ണമായും അനുഭവഭേദ്യമാക്കി.
പിന്നീട് ഓരോരുത്തരായി പരിചയപ്പെട്ടു. 39 വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നവരുണ്ട്. ഇടക്കിടെ കണ്ടുമുട്ടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ പലര്‍ക്കുമറിയില്ലായിരുന്നു തന്റെ കൂടെ പഠിച്ചവര്‍ തന്നെയാണിവരെന്ന്. മുത്തച്ചന്‍മാരും മുത്തശ്ശിമാരും പരസ്പരം പരിചയപ്പെട്ടു. അതിനിടയില്‍ വഴിക്ക് വെച്ച് എന്നെന്നേക്കുമായി പിരിഞ്ഞുപോയവരെ ഓര്‍ത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈ ഒത്തു ചേരല്‍ എല്ലാ വര്‍ഷവും തുടരാനും തങ്ങളില്‍ വളരെ പ്രശസ്തനായ പ്രമുഖ പാട്ടെഴുത്തുകാരനും കോളമിസ്റ്റും സ്‌പോര്‍ട്‌സ് ലേഖകനുമായ രവി മേനോനെ ആദരിക്കാനും തീരുമാനിച്ചു.
റസാഖ് കല്‍പറ്റ ചെയര്‍മാന്‍, എ ഒ വര്‍ഗസ് ജനറല്‍ കണ്‍വീനര്‍, രാജന്‍ ജോസഫ് ഓര്‍ഗനൈസിങ് സെക്രട്ടറി, എ കെ ലതിക ട്രഷറര്‍, ഇ ജെ മാത്യു വൈസ് ചെയര്‍മാന്‍, ഇ പി മോഹന്‍കുമാര്‍ വൈസ് ചെയര്‍മാന്‍, എം ജി അസ്‌ലം, രാധാമണി കണ്‍വീനര്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വിജയലക്ഷ്മി, പി കെ ബേബി, ഹസന്‍, സന്തോഷ്, ബേബി, ഷീജ, പി ടി ജോസഫ്, വി ഹംസ, കെ കെ. മറിയം, പി ടി ഹംസ ഓടത്തോട്, ലൂസി വര്‍ഗീസ്, രാജേശ്വരി, പി ജെ ജോയി, ജോണി ജോണ്‍, ത്രേസ്യാമ്മ ആന്റണി, മുജീബുന്നിസ, ഉഷ, കനകവല്ലി, യു എ റഫീഖ് കല്‍പ്പറ്റ, ഇ കെ ഷീല, ജോസഫ് ജോണ്‍, പ്രസാദ് കുര്യന്‍, കാര്‍മല്‍, ക്ലാര, പി ഹസന്‍ ഓടത്തോട് എന്നിവര്‍ സംബന്ധിച്ചു. ഇനിയുമൊത്തുചേരാമെന്ന പ്രതീക്ഷയില്‍ ഏറെ ദുഖത്തോടെയും പ്രതീക്ഷയോടെയുമാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.