എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍: ഒന്നും ശരിയാകുന്നില്ലെന്ന് കുമ്മനം

Posted on: September 1, 2016 10:10 am | Last updated: September 1, 2016 at 3:33 pm
SHARE

kummanamതിരുവനന്തപുരം:ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആശിച്ചപോലെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനശ്രദ്ധതിരിച്ചുവിടാനാണ് നോക്കുന്നത്. അതിന്റെ ഉദാഹരണമാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശിപ്പിക്കണമെന്നും നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്നും ഓണത്തിന് സര്‍ക്കാര്‍ ഓഫീസില്‍ പൂക്കളം പറ്റില്ലെന്നുമുള്ള പ്രസ്താവനകളുമെല്ലാമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കാണം വിറ്റാലും ഓണമുണ്ണാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. നിത്യോപയോഗസാധനങ്ങളുടെ വിലകുറയ്ക്കാന്‍ വിപണിയില്‍ ഇടപെടുമെന്ന് പ്രസ്താവിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം………