Connect with us

Kerala

പ്രവാസികളുടെ ക്ഷേമം സര്‍ക്കാരിന്റെ മുഖ്യ പരിഗണന: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:പ്രവാസികളുടെ ക്ഷേമം സര്‍ക്കാരിന്റെ മുഖ്യ പരിഗണനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോലിക്കു വേണ്ടി അന്യനാടുകളില്‍ പോകുന്നവര്‍ പലവിധ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. കുവൈറ്റില്‍ വീട്ടുജോലിക്കു പോയ കൊല്ലം സ്വദേശിനി ഷീല പൊന്നമ്മ തലച്ചോറില്‍ രക്തസ്രാവം വന്ന് കുവൈറ്റ് ഹോസ്പ്പിറ്റലില്‍ കിടപ്പിലായത് അറിഞ്ഞിരുന്നുവെന്നും
വിവരം അറിഞ്ഞയുടനെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നോര്‍ക്കയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.