Connect with us

Kerala

വെള്ളാപ്പള്ളി ആനയാണെന്ന് കരുതിയ ബി ജെ പിക്ക് തെറ്റി: ഗോകുലം ഗോപാലന്‍

Published

|

Last Updated

കായംകുളം: വെള്ളാപ്പള്ളി ആനയാണെന്ന് കരുതിയ ബിജെപിക്ക് അബദ്ധം പറ്റിയെന്നും ഇപ്പോള്‍ കഴുതയാണെന്നു മനസ്സിലാക്കിയെന്നും ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍.മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ധര്‍മ്മവേദിയുടെ നേതൃത്വത്തില്‍ കായംകുളം എസ് എന്‍ ഡി പി യൂണിയന്‍ ആഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് എന്‍ ഡി പി യോഗത്തിന്റെ സ്വത്തുക്കളും അധികാരങ്ങളും വെള്ളാപ്പള്ളി കുടുംബത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.ഒരുകോടി ജനതയുടെ പ്രതീക്ഷയാണ് എസ് എന്‍ ഡി പി യോഗം.മനസ്സാക്ഷിയോടെ പ്രവര്‍ത്തിക്കുന്ന എസ്എന്‍ ഡി പി ശാഖകളുടെ എണ്ണം ഇന്ന് കുറവാണ്.വെള്ളാപ്പള്ളിയുടെ ചിലവിലാണ് യൂണിയന്‍ ഭാരവാഹികളും ആഫീസുകളും പ്രവര്‍ത്തിക്കുന്നത്.
ജാതിക്കും രാഷ്ട്രീയത്തിനും അതീതമായ സാസംസ്‌കാരിക സംഘടനയായ എസ് എന്‍ ഡി പി യെ രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയിരിക്കയാണ്.ഇത്രയും അപമാനങ്ങള്‍ ഉണ്ടായിട്ടും കാലുപിടിച്ചു നില്‍ക്കുന്നത് സമുദായത്തിനോ സമൂഹത്തിനോ പാവങ്ങള്‍ക്കുവേണ്ടിയോ അല്ലെന്നും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.ധര്‍മ്മവേദി സംസ്ഥാന ജന.
കണ്‍വീനര്‍ അജോയ് മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു.കണ്ടല്ലൂര്‍ സുധീര്‍,പള്ളിയമ്പില്‍ ശ്രുകുമാര്‍,റെജി പുന്നൂരേത്ത്,അരുണ്‍ദാസ്,അജി,തങ്കമണി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Latest