Connect with us

Kerala

ജസ്റ്റിസ് ജെ ബി കോശി പടിയിറങ്ങുന്നു; മനുഷ്യാവകാശ കമ്മീഷന്‍ അഞ്ച് വര്‍ഷം തീര്‍പ്പാക്കിയത് 54000 കേസുകള്‍

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജെ ബി കോശി അധ്യക്ഷനായ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ഉത്തരവിറക്കിയത് 54000 കേസുകളില്‍. വിരമിക്കുന്ന വേളയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജെ ബി കോശി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ 5000 കേസുകളാണ് കമ്മീഷനില്‍ ഫയല്‍ ചെയ്തിരുന്നത്. 2013 ല്‍ 9147 ആയി. 2014 ലും 2015 ലും 13000 പരാതികള്‍ ലഭിച്ചു. 8800 കേസുകള്‍ ഇന്നലെ വരെ ഫയല്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് പാസാക്കിയ 54,000 കേസുകളില്‍ 28,000 കേസുകള്‍ താന്‍ ഒറ്റക്ക് തീര്‍പ്പാക്കിയതായി ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു. കമ്മീഷന്‍ ഓഫീസ് കമ്പ്യൂട്ടര്‍വത്കരിക്കാത്തത് കാരണം കേസുകള്‍ യഥാസമയം കണ്ടെത്താന്‍ കഴിയുന്നില്ല.
വിവരാവകാശ നിയമപ്രകാരമുള്ള മറുപടികള്‍ നല്‍കുന്നതിന് കമ്പ്യൂട്ടറൈസേഷന്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് ഹൈക്കോടതിയില്‍ ജോലി ചെയ്തതിനേക്കാളും സംതൃപ്തിയുണ്ട്. പട്ടിണി പാവങ്ങളെയും രാഷ്ട്രീയ സ്വാധീനമില്ലാത്തവരെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ നാലിന് ജസ്റ്റിസ് ജെ ബി കോശി സ്ഥാനമൊഴിയും.

Latest