യാത്രക്കാര്‍ക്ക് ലഗേജ് ലഭിച്ചില്ല: കരിപ്പൂരില്‍ സംഘര്‍ഷം

Posted on: September 1, 2016 12:11 am | Last updated: September 1, 2016 at 12:11 am
SHARE

KARIPOOR AIR PORTകൊണ്ടോട്ടി: വിമാനയാത്രക്കാര്‍ക്ക് ലഗേജ് ലഭിക്കാത്തതിനെ തുടര്‍ന്ന് കരിപ്പൂരില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ 11ന് ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ലഗേജ് ലഭിക്കാതിരുന്നത്.
വിമാനമിറങ്ങി ലഗേജ് കൈപ്പറ്റാനെത്തിയപ്പോഴാണ് വിമാനത്തില്‍ ലഗേജ് കൊണ്ടുവന്നില്ലെന്നറിയുന്നത്. ഇതോടെ യാത്രക്കാര്‍ ടെര്‍മിനലില്‍ നിന്ന് പുറത്തുപോകാതെ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറായി. അടുത്ത ദിവസം തന്നെ ലഗേജ് എത്തിക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
ഈ പ്രതിഷേധം നടക്കുന്നതിനിടയില്‍ തിങ്കളാഴ്ച രാത്രി ദമാമില്‍ നിന്നെന്നിയ യാത്രക്കാരും ലഗേജ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ എത്തിയിരുന്നു. കൗണ്ടറില്‍ ഉദ്യോഗസ്ഥരെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വെക്കുകയും കുത്തിയിരുപ്പ് സമരത്തിലേര്‍പ്പെടുകയും ചെയ്തു.
ഉച്ചയോടെ ലഗേജ് എത്തുമെന്ന ഉറപ്പില്‍ പ്രതിഷേധം നിര്‍ത്തിവെച്ചു. പിന്നീട് രണ്ട് മണിക്കുള്ള വിമാനത്തില്‍ ലഗേജ് എത്തിച്ചു.