Connect with us

International

മാലെദ്വീപ് മുന്‍ പ്രസിഡന്റിന് അറസ്റ്റ് വാറണ്ട്‌

Published

|

Last Updated

കൊളംബോ: ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മാലെദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് അറസ്റ്റ് വാറണ്ട്. അദ്ദേഹത്തിനെതിരെ നേരത്തേ വിധിച്ച തടവ് ശിക്ഷ അനുഭവിക്കാന്‍ തിരച്ചെത്തിയില്ലെന്ന് കാണിച്ചാണ് പുതിയ അറസ്റ്റ് വാറണ്ട്.
തീവ്രവാദി സംഘടനകളുമായി ബന്ധം ആരോപിച്ച് നശീദിന് തടവ് ശിക്ഷ വിധിച്ചതിന് പിറകേ ബ്രിട്ടന്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. മാലെദ്വീപിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന നശീദിന് നല്‍കിയ ഇളവ് കാലാവധി അവസാനിച്ചുവെന്നണ് സര്‍ക്കാര്‍ പറയുന്നത്. 13 വര്‍ഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് വിധിച്ചത്.
നശീദ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയില്‍ എത്തിയെന്നും അവിടെയുള്ള വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി ഇപ്പോഴത്തെ മാലെ ദ്വീപ് പ്രസിഡന്റ് അബ്ദുല്ലാ യമീനെ അട്ടിമറിക്കാന്‍ കോപ്പു കൂട്ടുന്നുവെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്.