പടന്ന എം.ആര്‍.വി.എച്ച് എസ് സ്‌കൂളില്‍ ഇനി എല്ലാ ക്ലാസുകളിലും ഗ്രീന്‍ ബോര്‍ഡ്

Posted on: August 31, 2016 11:46 pm | Last updated: August 31, 2016 at 11:46 pm
SHARE

green boardപടന്ന: സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന പടന്നയില ഏക വിദ്യാഭ്യാസ സ്ഥാപനമായ മദ്‌റസത്തുല്‍ റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ നൂതനമായും വൈവിധ്യവല്‍ക്കരണത്തോടെയും ഉന്നതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ മാനേജ്‌മെന്റും സ്റ്റാഫും പി.ടി.എ യും ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസിലും ഗ്രീന്‍ ബോര്‍ഡ് സ്ഥാപിച്ചു.

രണ്ട് ക്ലാസ് മുറികള്‍ ഡസ്റ്റ് ഫ്രീ ക്ലാസ് മുറികളാക്കി മാറ്റാനും കുട്ടായ പരിശ്രമം കൊണ്ട് സാധിച്ചു.സ്‌കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി. കുഞ്ഞബ്ദുല്ല, പ്രിന്‍സിപ്പാള്‍ കെ.പി.അബ്ദുല്ല
ഹെഡ്മാസ്റ്റര്‍ കെ രാജന്‍ അധ്യാപകരായ പി.പി.രാജന്‍, എം.സി.ശിഹാബ്, പി.ടി.എ പ്രസിഡണ്ട് വി.കെ. മഖ്‌സുദലി തുടങ്ങിയവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here