Connect with us

Qatar

രാജ്യത്തെ സ്‌കൂളുകളില്‍ പതിനായിരത്തിലേറെ പുതിയ സീറ്റുകള്‍

Published

|

Last Updated

ദോഹ: ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ അടുത്ത മാസം മൂന്നാം വാരം പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, കെ ജി വിഭാഗത്തിന് മാത്രമായി വിദ്യാഭ്യാസ മന്ത്രാലയം 29 പുതിയ കെട്ടിടങ്ങള്‍ ആരംഭിക്കുന്നു. ഇവയിലെ 95 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ അഡ്മിഷന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അഡ്മിഷനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ബലി പെരുന്നാള്‍ അവധിക്ക് ശേഷമാണ് പ്രൈവറ്റ്, ഇന്റര്‍നാഷനല്‍ സ്‌കൂളുകളും തുറക്കുന്നത്. പുതിയ അധ്യയന വര്‍ഷം പതിനഞ്ച് പുതിയ പ്രൈവറ്റ് സ്‌കൂളുകളും കെ ജികളും ആരംഭിക്കുന്നുണ്ട്. എലമെന്ററി, പ്രിപറേറ്ററി, സെക്കന്‍ഡറി വിഭാഗങ്ങളറിലായി മൊത്തം 10380 സീറ്റുകള്‍ ലഭ്യമാകും.
മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ഓഫീസില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് 68 അപേക്ഷകളാണ് ലഭിച്ചത്. 55 പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രവാസി രക്ഷിതാക്കളുടെ ചെലവ് വര്‍ധിപ്പിക്കുന്നതാണ്. ഏഴ് ശതമാനത്തിലധികം ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഒരു സ്‌കൂളിനും അനുമതി നല്‍കിയിട്ടില്ല.
ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ അടുത്ത ജനുവരി വരെയുണ്ടാകും. പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്ന് ഇന്‍ഡിപെന്‍ഡന്റിലേക്ക് മാറാനുള്ള നടപടിക്രമങ്ങള്‍ ഒക്‌ടോബര്‍ 15 വരെ നടത്താം.