Connect with us

Gulf

ഇന്‍സ്റ്റഗ്രാം ഗ്ലോബല്‍ ഹിറ്റ് ലിസ്റ്റില്‍ ഹമദ് വിമാനത്താവളവും

Published

|

Last Updated

ദോഹ: ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെട്ട വിമാനത്താവളങ്ങളില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടും. വിമാനത്താവളത്തിന്റെ പ്രധാന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള യുര്‍സ് ഫിഷര്‍ രൂപകല്‍പ്പന ചെയ്ത ലാംപ്/ബിയറിന്റെ (കൂറ്റന്‍ കരടിക്കുട്ടിയുടെ പ്രതിമ) സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. ട്രാവല്‍ സെര്‍ച്ച് സൈറ്റായ വിഗോ ഡോട്ട് കോമാണ് ഫോട്ടോഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ടാഗ് ചെയ്യപ്പെട്ട എട്ട് വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഹമദ് ആറാം സ്ഥാനത്താണ്. ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ ആളുകള്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പാകത്തിലാണ് മഞ്ഞ നിറത്തിലുള്ള കരടിക്കുട്ടിയുടെ പ്രതിമ.
സിംഗപ്പൂരിലെ ചാന്‍ഗിയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ടാഗ് ചെയ്യപ്പെട്ട വിമാനത്താവളം. ഇവിടെയുള്ള റൂഫ് ടോപ്പ് ഗാര്‍ഡന്‍, വര്‍ഷം തോറും നടത്താറുള്ള ക്രിസ്മസ്, ചൈനീസ് ന്യൂ ഇയര്‍ പ്രദര്‍ശനം, കൈനറ്റിക് റെയിന്‍ ഇന്‍സ്റ്റലഷന്‍ എന്നിവയൊക്കെയാണ് ഈ വിമാനത്താവളം ഫോട്ടോ പ്രിയന്‍മാരുടെ ഇഷ്ട കേന്ദ്രമാക്കിയത്. ബാങ്കോക്കിലെ സുവര്‍ണഭൂമിയാണ് പട്ടികയില്‍ പ്രധാന ഇടം നേടിയ മറ്റൊരു വിമാനത്താവളം.
ബുദ്ധിസ്റ്റ് പഗോഡയും മനോഹരമായ ഓപ്പണ്‍ ഏരിയയുമാണ് ഈ വിമാനത്താവളത്തിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍. ലോസ് ആന്‍ജലസ് ഇന്റര്‍നാഷനല്‍, ലണ്ടനിലെ ഹീത്രൂ, സിഡ്്‌നി ഇന്‍ര്‍നാഷനല്‍, ന്യൂയോര്‍ക്കിലെ ജെ എഫ്‌കെ, ടോക്കിയോ ഹനെഡ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു വിമാനത്താവളങ്ങള്‍.