വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി

Posted on: August 31, 2016 7:38 pm | Last updated: September 1, 2016 at 9:19 am

pinarayiതിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണം കേരളത്തിന്റെ പൊതുരംഗത്തിനാകെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിയമസഭാ സമാജികന്‍, അധ്യാപക പ്രസ്ഥാന നേതാവ്, പത്രാധിപര്‍, പ്രസംഗകന്‍, ഗ്രന്ഥശാലാ പ്രസ്ഥാന നേതാവ്, ട്രേഡ് യൂണിയന്‍ നേതാവ് എന്നിങ്ങനെ വിവിധ മാനങ്ങളുള്ള വ്യക്തിത്വമായിരുന്ന ദക്ഷിണാമൂര്‍ത്തിയുടേത്. എല്ലാത്തിനുമുപരിയായി അദ്ദേഹം ഉറച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകപ്രസ്ഥാനത്തെ സമരപരമ്പരകളിലൂടെ അതിശക്തമായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ത്യാഗോജ്വലമായ പങ്കാണു വഹിച്ചത്. ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് ഗാഢമായി പഠിച്ച അദ്ദേഹം ആ വിഷയത്തിലെ ശ്രദ്ധേയരായ രാഷ്ട്രീയ അധ്യാപകരിലൊരാളായി വളര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.