കോഴി നികുതി വെട്ടിപ്പ്; കെഎം മാണിക്കെതിരെ എഫ്‌ഐആര്‍

Posted on: August 31, 2016 6:51 pm | Last updated: September 1, 2016 at 9:19 am

KM Mani.jpg.imageകൊച്ചി: കോഴി നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസിന്റെ പ്രാഥമ വിവര റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചു.

വന്‍കിട കോഴിക്കച്ചവടക്കാര്‍ക്ക് നികുതിയിളവ് നല്‍കിയതിന്റെ പേരില്‍ സംസ്ഥാന ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതാണ് പരാതി. കേരള കോണ്‍ഗ്രസ്(എം) മുന്‍ നേതാവ് നോബിള്‍ മാത്യൂവായിരുന്നു കേസിലെ പരാതിക്കാരന്‍. പരാതി പരിശോധിച്ച വിജിലന്‍സ് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.