ഹൃദയാഘാതം മൂലം പ്രവാസി യു.എ.യില്‍ നിര്യാതനായി

Posted on: August 31, 2016 12:44 pm | Last updated: August 31, 2016 at 12:44 pm

tirurതിരൂര്‍: ഹൃദയാഘാതം മൂലം തെക്കന്‍ കുറ്റൂര്‍ സ്വദേശി യു.എ.യില്‍ നിര്യാതനായി. മുന്നാഴിക്കാട്ടില്‍ മൊയ്തീന്‍ എന്ന മാനുവിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ (37) ആണ് മരിച്ചത്. ദുബൈ അല്‍ റാഷിദ് ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒമ്പതോടെയാണ് മരണം സംഭവിച്ചത്. ദുബൈയില്‍ സ്വകാര്യ കമ്പനിയിലെ ടാക്ലി െ്രെഡവറായ സക്കീര്‍ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി തിരികെ പോയത്. മാതാവ് പരേതയായ ഉമ്മാച്ചുകുട്ടി. ഭാര്യ: സീനത്ത്. മക്കള്‍: ഹാഫിസ് , ഹഫ്‌സിന്‍ ,ഹബിയ ഫാത്തിമ.സഹോദരങ്ങള്‍: ശബീര്‍ , ജുനൈദ് സഹോദരിമാര്‍: ശമീറ ,ശാഹിദ. മൃതദേഹം ബുധനാഴ്ച രാവിലെ ആറ് മണിയോടെ നാട്ടിലെത്തും. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തെക്കന്‍ കുറ്റൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.