Connect with us

Kozhikode

മെഡിക്കല്‍ കോളജ് പദ്ധതി: ഭരണാനുമതിക്ക് മുഖ്യമന്ത്രി ഇടപെടണം- എം കെ രാഘവന്‍ എം പി

Published

|

Last Updated

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികള്‍ക്കുള്ള പദ്ധതി വിഹിതം അനുവദിക്കുനന്നതിനുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. പി എം എസ്, എസ് വൈ പദ്ധതികള്‍, ത്രിതല ക്യാന്‍സര്‍ സെന്റര്‍, ആധുനിക ഉപകരണങ്ങള്‍ വാങ്ങല്‍, ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങി പത്തോളം പദ്ധതികളുടെ നടത്തിപ്പിനെയാണ് ഭരണാനുമതി ലഭിക്കുന്നതിലുള്ള കാലതാമസം കാരണം പ്രതികൂലമായി ബാധിച്ചതെന്ന് മുഖ്യമന്ത്രിക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ എം പി ചൂണ്ടിക്കാട്ടി.
പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചാല്‍ മെയ് മാസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഭരണാനുമതി നല്‍കുകയും ജൂലൈ മാസത്തോടെ ഫണ്ട് അനുവദിക്കുകയുമാണ് സാധാരണ ഗതിയില്‍ ചെയ്യുന്നത്. ഇത്തവണയും പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം 30 കോടി രൂപയാണ് ആ വര്‍ഷം പദ്ധതി വിഹിതമായി ലഭിക്കാനുള്ളത്.