സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

Posted on: August 31, 2016 11:06 am | Last updated: August 31, 2016 at 6:54 pm
SHARE

currencyതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 21,000 രൂപവരെ ശമ്പളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. നേരത്തെ ഇത് 18,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ് നല്‍കിയിരുന്നത്.

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബോണസ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.

അംഗന്‍വാടി ജീവനക്കാരുടെ ഉത്സവബത്ത 1,000 രൂപയില്‍ നിന്ന് 1,100 രൂപയായി വര്‍ധിപ്പിച്ചു. 48 സര്‍ക്കാര്‍ സീനിയര്‍ പ്ലീഡര്‍മാരെ നിയമിക്കാനും ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here