അനധികൃത സ്വത്തു സമ്പാദനം; സിഡ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Posted on: August 31, 2016 9:47 am | Last updated: August 31, 2016 at 3:15 pm

saji basheerതിരുവനന്തപുരം: സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ വിജിലന്‍സ് നേരത്തെ ത്വരിതപരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാവിലെ സജി ബഷീറിന്റെ വസതിയില്‍ പ്രത്യേക സംഘം റെയ്ഡ് നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ വീട്ടില്‍ നിന്നും 23 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സജി ബഷീര്‍ സിഡ്‌കോ എംഡിയാകുന്നത്.
തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരും ഇദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു. ഈ കാലയളവില്‍ ഇയാള്‍ക്കെതിരെ എട്ടു വിജിലന്‍സ് അന്വേഷണങ്ങളാണ് വന്നത്. ഇതില്‍ രണ്ടുകേസുകളില്‍ ഇദ്ദേഹം ഒന്നാം പ്രതിയായിരുന്നു.