Connect with us

International

ഇസില്‍ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി കൊല്ലപ്പെട്ടു

Published

|

Last Updated

സിറിയ: ഇസില്‍ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനിയെ സിറിയയില്‍ കൊല്ലപ്പെട്ടു. ഇസില്‍ വാര്‍ത്താ ഏജന്‍സിയായ അമാഖാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ നഗരമായ അലപ്പോയില്‍ വച്ച് നടന്ന സൈനിക ആക്രമണത്തിലാണ് അദ്‌നാനി കൊല്ലപ്പെട്ടതെന്ന അമാഖ് പറയുന്നു. അതേസമയം എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നില്ല.

അദ്‌നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ യു.എസ് തയാറായിട്ടില്ല. അദ്‌നാനിയുടെ തലക്ക് അഞ്ച് മില്യണ്‍ ഡോളര്‍ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2015ല്‍ പെന്റഗണ്‍ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ അദ്‌നാനി അടക്കം നാലു പേര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങളാണ് യു.എസ് സഖ്യസേന നടത്തിയിരുന്നത്.

അദ്‌നാനി മുന്‍പ് അല്‍ഖ്വയിദക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലെ ഇറാഖ് ആക്രമണം മുതല്‍ യു.എസിനെതിരെ പോരാടുന്ന വിദേശ പൗരനായ അദ്‌നാനി ഇസിലിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അറിയപ്പെടുന്നത്. സിറിയയിലും ഇറാക്കിലും ഇസിലിനെ വളര്‍ത്താന്‍ പ്രധാന പങ്കുവഹിച്ച ആളാണ് അദ്‌നാനി.

---- facebook comment plugin here -----

Latest