വളാഞ്ചേരിയില്‍ അനാശ്യാസ സംഘം പിടിയില്‍

Posted on: August 31, 2016 5:37 am | Last updated: August 31, 2016 at 12:38 am

വളാഞ്ചേരി: വളാഞ്ചേരിയിലെ വൈക്കത്തൂര്‍ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് അനാശ്വാസ്യം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് പിടിയിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നേരിട്ടെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന സുബ്രഹ്മണ്യന്‍(66), ഭാര്യ കമലം(55) എന്നിവരാണ് സൗകര്യങ്ങള്‍ ചെയ്തു നല്‍കിയിരുന്നത്. ഫോണ്‍ മുഖേനയാണ് ഇടപാടുകാരെ ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചിരുന്നത്. പിടിയാലായ കുറ്റിപ്പുറം ഐങ്കലം കടകശ്ശേരി സ്വദേശിയായ ഫാത്തിമ സുഹറ (37) ആവശ്യപ്പെട്ടതനുസരിച്ച് തിരുന്നാവായ ബീരാന്‍ചിറ സ്വദേശികളായ മുഹമ്മദ് ഹനീഫ(42) സുഹൃത്ത് നിയാസ്(30) എന്നിവര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയായിരുന്നു.
ഇവരെ കൂടാതെ ക്വാര്‍ട്ടേഴ്‌സില്‍ ഇടപാടുമായി ബന്ധമുള്ള കുറ്റിപ്പുറം സ്വദേശിയായ റംല (25)യെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആറംഗസംഘത്തില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും, 20000 രൂപയും കണ്ടെടുത്തു.