പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല: സഹകരണ മന്ത്രി

Posted on: August 31, 2016 12:37 am | Last updated: August 31, 2016 at 12:37 am
SHARE

ac moideenതിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണബാങ്കുകളിലൂടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. പദ്ധതി രാഷ്ട്രീയവത്കരിക്കുന്നുവെന്ന വിമര്‍ശങ്ങള്‍ വസ്തുത മനസിലാക്കാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെന്‍ഷനുകള്‍ നേരിട്ടെത്തിക്കുന്ന പദ്ധതി സഹകരണ വകുപ്പ് വിജയകരമായി നടപ്പാക്കിവരികയാണ്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 ജില്ലാ സഹകരണ ബാങ്കുകളും 1558 പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അഴിമതിമുക്തവുമായ സംഘങ്ങളെയാണ് പ്രാഥമികതലത്തില്‍ വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here