ഇന്ത്യന്‍ ദമ്പതികള്‍ക്ക് എവറസ്റ്റില്‍ കയറുന്നതിന് വിലക്ക്

Posted on: August 31, 2016 12:50 am | Last updated: August 31, 2016 at 12:22 am

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കിയെന്ന് കാണിക്കുന്ന വ്യാജ ഫോട്ടോ നിര്‍മിച്ച് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് എവറസ്റ്റിനു മുകളില്‍ കയറുന്നതിന് പത്ത് വര്‍ഷത്തെ വിലക്ക്. ഇന്ത്യന്‍ ദമ്പതികളായ ദിനേഷ്, താരകേശ്വരി റാത്തോഡ് എന്നിവര്‍ക്കാണ് നേപ്പാള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ മേയില്‍ എവറസ്റ്റിന്റെ 29,035 അടി ഉയരത്തില്‍ കയറിയതിന്റെ ഫോട്ടോ ഹാജരാക്കി സര്‍ക്കാറില്‍ നിന്ന് ഇവര്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുകയായിരുന്നു.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ ദമ്പതികളെന്നായിരുന്നു പോലീസുകാരായ ഇരുവരുടെയും അവകാശവാദം. എന്നാല്‍ അന്വേഷണത്തിലാണ് ഇവരുടെ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തിയത്.