Connect with us

Kerala

ട്രെയിനുകള്‍ വൈകിയോടുന്നു; ഒപ്പം വേഗ നിയന്ത്രണവും

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളംതെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാകാതെ റെയില്‍വേ. ട്രെയിനുകള്‍ വൈകിയത് ഇന്നലെയും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം ഡിവിഷന് കീഴിലെ 21 സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത.
ഈറോഡ് വഴി തിരിച്ചുവിട്ട ദീര്‍ഘദൂര ട്രെയിനുകള്‍ തൃശൂര്‍- എറണാകുളം വഴി നേരത്തേയുണ്ടായിരുന്നതു പോലെ ക്രമീകരിച്ചെങ്കിലും കാലതാമസം ഇനിയും പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രെയിനുകകളില്‍ അധികവും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. വേഗ നിയന്ത്രണത്തെ തുടര്‍ന്ന് അര മണിക്കൂര്‍ വൈകുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടെങ്കിലും ഇത് മൂന്ന് മണിക്കൂര്‍ വരെ നീളാം.
സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ അടിയന്തര പ്രാധാന്യത്തോടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചാണ് അടുത്ത ഓട്ടത്തിന് സജ്ജമാക്കുന്നത്. െ്രെപമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ട് തരം അറ്റകുറ്റപ്പണികളാണ് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളില്‍ ചെയ്യുന്നത്. ഇതില്‍ 56 മണിക്കൂര്‍ വരെ വേണ്ടിവരുന്ന ഗൗരവസ്വഭാവത്തിലുള്ള അറ്റകുറ്റപ്പണികളാണ് െ്രെപമറി ഇനത്തില്‍ വരുന്നത്. വൃത്തിയാക്കല്‍, വെള്ളം നിറയ്ക്കല്‍ എന്നവയടക്കം ഉള്‍ക്കൊള്ളുന്നതാണ് സെക്കന്‍ഡറി ഇനത്തിലുള്ളത്. ട്രെയിനുകളുടെ തുടര്‍യാത്ര വൈകാതിരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയതിനാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ട് മാസം വേണ്ടിവരുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.