ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ടിന്

Posted on: August 30, 2016 11:12 pm | Last updated: August 31, 2016 at 9:28 am
അലക്‌സ് ഹെയ്ല്‍സ്
അലക്‌സ് ഹെയ്ല്‍സ്

നോട്ടിംഗ്ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 444 റണ്‍സിന്റെ റെക്കോര്‍ഡ് സ്‌കോറാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 443 റണ്‍സെടുത്ത ശ്രീലങ്കയുടെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്.
ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ സെഞ്ചുറിയും (171) ജോറൂട്ട് (85), ജോസ് ബട്ട്‌ലര്‍ (90), ഇയോണ്‍ മോര്‍ഗന്‍ (90) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്വന്തമാക്കാവാന്‍ സാധിച്ചത്. ഓപ്പണര്‍ ജാസണ്‍ റോയി (15) മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ നിറം മങ്ങിയത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആറാമത്തെ ഓവറില്‍ ജാസണ്‍ റോയി പുറത്തായതു മാത്രമാണ് പാക്കിസ്ഥാന് കളിയില്‍ ആശ്വസിക്കാനുള്ളത്. ഹെയ്ല്‍സും ജോ റൂട്ടും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 248 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും തെട്ടടുത്ത ഓവറുകളില്‍ പുറത്തായ ശേഷം ബട്ട്‌ലറും മോര്‍ഗനും ആക്രമണ ചുമതല ഏറ്റെടുത്തു. ബട്ട്‌ലറും മോര്‍ഗനും അവസാന പത്തോവറില്‍ തകര്‍ത്തടിച്ചതോടെയാണ് ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോറെന്ന നേട്ടം കൈവരിച്ചത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 161 റണ്‍സാണെടുത്തത്.