Connect with us

Kerala

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി

Published

|

Last Updated

കൊല്ലം:തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. കൊല്ലം മുതല്‍ ഓച്ചിറവരെയാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്. കരുനാഗപ്പള്ളിയില്‍ വെച്ചാണ് ട്രെയിന്‍ ചുവപ്പ് സിഗ്നല്‍ മറികടന്നത്. ഈ സമയം മറ്റു ട്രെയിനുകള്‍ കടന്നുപോകാതിരുന്നതാണ് ദുരന്തം വഴിമാറിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

തിരുവനന്തപുരം- ചെന്നൈ മെയില്‍ വൈകീട്ട് 5.15 ഓടെയാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. കൊല്ലം സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയെങ്കിലും ഇവിടെനിന്നും പുറപ്പെടാനുള്ള സിഗ്നല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇതുവകവയ്ക്കാതെ ലോക്കോപൈലറ്റ് ട്രെയിന്‍ മുന്നോട്ടെടുത്ത് യാത്ര തുടരുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഓച്ചിറയില്‍ മണിക്കൂറുകളോളം ട്രെയിന്‍ പിടിച്ചിട്ടു. ലോക്കോപൈലറ്റിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.