പവര്‍ അവര്‍ പട്ടികയില്‍ ഖത്വറില്‍ ഒന്നാമതായി സാക് ഗ്രൂപ്പ്‌

Posted on: August 30, 2016 9:49 pm | Last updated: August 30, 2016 at 9:49 pm

thaniദോഹ: കണ്‍സട്രക്ഷന്‍ ബിസിനസ് ന്യൂസ് എം ഇയുടെ മിഡില്‍ ഈസ്റ്റിലെ അറുപത് കരുത്തുറ്റ നഗര, റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനികളുടെ ‘പവര്‍ അവര്‍’ പട്ടികയില്‍ ഖത്വറില്‍ ഒന്നാമതും മിഡില്‍ ഈസ്റ്റ് മേഖലയില്‍ രണ്ടാമത്തെ സ്ഥാനവും രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സായ സാക് ഹോള്‍ഡിംഗ് ഗ്രൂപ്പ്. കമ്പനി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് രംഗത്തെ പദ്ധതിയായ ശരീകുനക്ക് കഴിഞ്ഞ വര്‍ഷത്തെ റിയല്‍ എസ്റ്റേറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു.
സാക് ഹോള്‍ഡിംഗ് ഗ്രൂപ്പിന് ലഭിച്ച അംഗീകാരം വഴിത്തിരിവാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ അബ്ദുല്ല അല്‍ താനി പറഞ്ഞു. പവര്‍ അവര്‍ ലിസ്റ്റില്‍ മേഖലയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് രണ്ടാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മേഖല നേരിടുന്ന പ്രയാസവും അനിശ്ചിത്വവും നിറഞ്ഞ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ന്യൂസ് മിഡില്‍ ഈസ്റ്റ് മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ ജേസണ്‍ ഒ കോണല്‍ പറഞ്ഞു.