Connect with us

Kozhikode

മന്ത്രി ടി.പി. രാമകൃഷ്ണന് സ്വീകരണം നല്‍കി

Published

|

Last Updated

മന്ത്രി ടി.പി.രാമകൃഷ്ണന് കല്ലൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം

പേരാമ്പ്ര: കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് കല്ലൂര്‍ പൗരാവലി സ്വീകരണം നല്‍കി. ജനപ്രതിനിധികള്‍, രാഷ്ടീയ സാംസ്‌ക്കാരിക നേതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍, ബഹുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പുവ്വത്തും കണ്ടിമുക്കില്‍ നിന്നും മന്ത്രിയെ സ്വീകരിച്ച് കാല്‍നടയായി കല്ലൂര്‍ക്കാവിനടുത്തുള്ള വേദിയില്‍ എത്തിച്ചു. 2005 ല്‍ ടി.പി എം.എല്‍.എ ആയ സമയത്ത് ഇദ്ദേഹത്തിന്റേയും സതീദേവി എം.പി.യുടെയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു ജനകീയ ഗ്രന്ഥശാല നിര്‍മ്മിച്ചത്. സ്ഥാപനത്തെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഡിജിറ്റല്‍ ലൈബ്രറിയായി ഉയര്‍ത്തുന്നതിന് വേണ്ടി എന്തെല്ലാം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കഴിയാവുന്ന തൊക്കെ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പാറക്കടവത്ത് ചെറുപുഴയ്ക്ക് പാലം അനുവദിക്കണമെന്ന് ആവശ്യത്തെക്കുറിച്ച് പഠിച്ച് വേണ്ട പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡീഗം എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലയുടെ ഉപഹാരം ഗ്രന്ഥശാല സെക്രട്ടറി എം.എം.ശ്രീജേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. പി വിജന്‍, പി.സജീഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൗഫി താഴെക്കണ്ടി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.വി കുഞ്ഞിക്കണ്ണന്‍, എസ്.പി കുഞ്ഞമ്മദ്, കെ.വി രാഘവന്‍, പി.കെ. കൃഷ്ണദാസ്, ടി.കെ.അമ്മത്, പി.കുഞ്ഞബ്ദുള്ള, പി.കെ.ചന്ദ്രന്‍ ,സി.ടി.രാഘവന്‍ നായര്‍, എന്‍.കെ.നാരായണന്‍ നായര്‍, സി.ഡി.എസ് അംഗം നാരായണി വിനോദ്, കെ .ടി ബാലന്‍ ആശംസകളര്‍പ്പിച്ചു. 201516 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു.

Latest