ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി തകര്‍ക്കുകയെന്ന ലക്ഷ്യമാണ് മോദിക്കുള്ളതെന്ന് കെജ്‌രിവാള്‍

Posted on: August 30, 2016 9:13 pm | Last updated: August 31, 2016 at 9:50 am

arvind-kejriwal21ന്യൂഡല്‍ഹി; ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സംസ്ഥാനം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ആരോഗ്യ സെക്രട്ടറി തരുണ്‍സെന്‍, പൊതുമരാമത്ത് സെക്രട്ടറി ശ്രീവാസ്തവ എന്നിവരെ സ്ഥലം മാറ്റിയ സംഭവത്തോട്് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സ്വന്തം ഇഷ്ടപ്രകാരം സ്ഥലം മാറ്റുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ അറിയുന്നില്ല. നരേന്ദ്രമോദിയുടെ ജനാധിപത്യം ഇതാണോയെന്നും കെജ്രിവാള്‍ ചോദിച്ചു.
ഡല്‍ഹി കൂട്ടബലാത്സംഗ വിഷയത്തില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണറും പരാജയമാണെന്ന് കെജ്രിവാള്‍ ആരോ