ചികിത്സ കിട്ടിയില്ല; 12കാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു

Posted on: August 30, 2016 7:02 pm | Last updated: August 30, 2016 at 7:02 pm
SHARE

ലക്‌നൗ: ചികിത്സ നിഷേിക്കപ്പെട്ടതിനെ തുടര്‍ന്ന് പനി ബാധിച്ച 12 വയസ്സുകാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു. പനി കലശലായതിനെ തുടര്‍ന്നാണ് മകന്‍ ആന്‍ഷിനെയുമായി സുനില്‍കുമാര്‍ ലാലാ ലജ്പത് റായ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവിടെ നിന്നും ചികിത്സ ലഭിച്ചില്ല. ഡോക്ടര്‍മാര്‍ അവഗണിച്ചതോടെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ അവനെയും തോളിലിട്ട് മറ്റൊരു ആശുപത്രിയിലേക്ക് ഓടുകയായിരുന്നു സുനില്‍. ഇതിനിടെ പിതാവിന്റെ തോളില്‍ കിടന്ന് കുട്ടി മരിക്കുകയും ചെയ്തു.

മനുഷ്യമനസ്സാക്ഷി മരവിപ്പിക്കും വിധമുള്ള വാര്‍ത്തകളാണ് അടുത്തിടെയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും വഹിച്ച് പത്ത് കിലോമീറ്റര്‍ നടന്ന ദാനാ മാഞ്ചിയുടെ ദാരുണ കഥ ദേശീയ മാധ്യമങ്ങളില്‍ നിന്ന് മറയുന്നതിന് മുമ്പാണ് കരളലിയിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി വാര്‍ത്തയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here