Connect with us

National

ചര്‍ച്ച പരാജയം: സെപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സെപ്തംബര്‍ രണ്ടിന് നടക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപൊകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.

അവിധഗ്ധ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ തീരുമാനത്തില്‍ എത്താന്‍ സാധിച്ചില്ല. മിനിമം കൂലി 246ല്‍ നിന്ന് 350 രൂപയാക്കണമെന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം, ജീവനക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ബോണസ് കുടിശ്ശിക നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സേവാ തുടങ്ങിയ ട്രേഡ് യൂനിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest