പെരുമ്പാവൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം

Posted on: August 30, 2016 9:40 am | Last updated: August 30, 2016 at 9:40 am
SHARE

ATM THEFTഎറണാകുളം: പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കവര്‍ച്ചാ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ സുരക്ഷാ അലാറം മുഴങ്ങിയതോടെ ബാങ്ക് അധികൃതരും മറ്റും സ്ഥലത്തെത്തി എന്നാല്‍ അപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.

എടിഎമ്മിന്റെ പുറംചട്ട ഇളകിയ നിലയിലാണ്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്തിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here